Skip to main content

വനിതാ പോളി തത്സമയ പ്രവേശനം

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക്ക് കോളേജിൽ ഈ അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 14ന് തത്സമയ പ്രവേശനം നടത്തുന്നു. റാങ്ക്  ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ ഒമ്പത് മുതൽ 11 മണി വരെ കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജിൽ പ്രവേശനം എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരണം. ഇതുവരെ പ്രവേശനം നേടാത്തവർ ടി സി ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.  പ്രോസ്‌പെക്ടസ് പ്രകാരമുള്ള 3995 രൂപ ഫീസ് (എ ടി എം കാർഡ് മുഖേന), പി ടി എ ഫണ്ട് (ക്യാഷ്) എന്നിവ നൽകണം. ഫോൺ: 9895916117, 9447373850, 9946457866. വെബ്‌സൈറ്റ്: www.polyadmission.org
 

date