Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ എടയന്നൂർ തെരൂർ ശ്രീ ശിവക്ഷേത്രം, ശിവപുരം ശ്രീമഹാദേവ ക്ഷേത്രം, ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്രം, കണ്ണൂർ താലൂക്കിലെ ശ്രീ സച്ചിദാനന്ത യോഗീശ്വര മൗനി ബാബാജി സമാധി മഠം സ്വാമി മഠം ദേവസ്വം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.
 

date