Skip to main content

വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് അവാർഡുകൾ

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട, മെഗാ സംരംഭങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡ് നൽകുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട, മെഗാ സംരംഭങ്ങൾ, മികച്ച രീതിയിൽ കയറ്റുമതി ചെയ്യുന്ന സംരംഭങ്ങൾ, ഉൽപാദന മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, വനിത/ പട്ടികജാതി/പട്ടികവർഗ/ ട്രാൻസ്‌ജെൻഡർ സംരംഭകർ, സംരംഭക വർഷം 2022-2023 പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ http://awards.industry.kerala.gov.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 23നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

date