Skip to main content

വ്യക്തിഗത വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ഗവ. ഉദ്യോഗസ്ഥർക്ക് നടപ്പാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ ഏറ്റവും ചുരുങ്ങിയത് ആറ് വർഷം സർവീസ്    ബാക്കിയുള്ളവരായിരിക്കണം. പലിശ  നിരക്ക് 10 ശതമാനം. വായ്പ തുക 60 തുല്യ മാസ ഗഡുക്കളായി   (പിഴപ്പലിശയുണ്ടെങ്കിൽ അതും സഹിതം) തിരിച്ചടക്കണം. കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷ  ഫോറത്തിനും വിശദ  വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

date