Skip to main content

ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ 18, 19 തീയതികളില്‍

2023-24 വര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കും. അത്ലറ്റിക്സ്, ഷട്ടില്‍, ബാഡ്മിന്റണ്‍, ഫുട്ബോള്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ ലിഫ്റ്റിങ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ് ആന്‍ഡ് ബെസ്റ്റ് ഫിസിക്, കബഡി, ചെസ്, ഹോക്കി, കാരംസ് എന്നിവയാണ് മത്സരയിനങ്ങള്‍. പങ്കെടുക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ നിര്‍ദിഷ്ട അപേക്ഷ സെപ്റ്റംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: pdsc2022@gmail.com, 0491 2505100.

date