Skip to main content

കെല്‍ട്രോണ്‍ ജേര്‍ണലിസം കോഴ്സ്: അപേക്ഷ 15 വരെ

കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ഡാറ്റാ ജേര്‍ണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജേര്‍ണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കും. 30 വരെ പ്രായമുള്ള, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9544958182

date