Skip to main content

ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം 16-ന്

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ജില്ലാതല ബാല ചിത്രരചന മത്സരം സെപ്റ്റംബര്‍ 16-ന് രാവിലെ 10 മുതല്‍ 12 വരെ ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കും. രാവിലെ 8.30-ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

പ്രത്യേകശേഷി വിഭാഗം, ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വി കുറവും നേരിടുന്നവര്‍ എന്നിങ്ങനെ ഉപഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്നാകും സംസ്ഥാനതല വിജയികളെ കണ്ടെത്തുന്നത്. മത്സരത്തിനെത്തുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക വിഭാഗത്തിലുള്ളവരുടെ വൈകല്യ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സെക്രട്ടറി കെ. ഡി. ഉദയപ്പന്‍ അറിയിച്ചു. ഫോണ്‍: 9447151513

date