Skip to main content

പഠനമുറി പദ്ധതി: അപേക്ഷിക്കാം

ആലപ്പുഴ: ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിനായി രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒരുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനവും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണവുമുള്ള വീടുകളില്‍ താമസിക്കുന്നവരായിരിക്കണം. സെപ്റ്റംബര്‍ 30-വരെ അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2252548.

date