Skip to main content

ഓണാശംസ കാര്‍ഡ് പ്രദര്‍ശനം 13-ന്

ആലപ്പുഴ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ 'ഈ ഓണം വരുംതലമുറയ്ക്ക്'  വിഷയത്തില്‍ നടത്തിയ ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരത്തില്‍ ലഭിച്ച ഓണാശംസ കാര്‍ഡുകളുടെ പ്രദര്‍ശനം 13-ന് രാവിലെ 10 മുതല്‍ നടത്തും. ജില്ല പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന പ്രദര്‍ശനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്യും.

പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അഞ്ഞൂറില്‍ പരം കാര്‍ഡുകളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സംസ്ഥാന തലത്തില്‍ ആദ്യ മൂന്നു സ്ഥാനകാര്‍ക്ക് 10000, 7000, 5000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും. ജില്ല തലത്തില്‍ ആദ്യ മൂന്നു സ്ഥാനകാര്‍ക്ക് 5000, 3000, 2000 രൂപയും ക്യാഷ് പ്രൈസായി നല്‍കും. പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമാണ്.

date