Skip to main content

ജില്ലാ സിവില്‍ സര്‍വീസ് കായിക മേള നാളെ മുതല്‍

ആലപ്പുഴ: ജില്ല സിവില്‍ സര്‍വീസ് കായിക മേള നാളെ (12) ആരംഭിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 13ന് രാവിലെ 10ന് വെള്ളക്കിണറിന് സമീപമുള്ള ജില്ലാ കാരംസ് അസോസിയേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അര്‍ജ്ജുന പി.ജെ ജോസഫ് മുഖ്യാതിഥിയാകും.

ബാഡ്മിന്റണ്‍ മത്സരങ്ങള്‍ യുണൈറ്റഡ് ക്ലബ്ബിലും ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നിവ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, കബഡി, പവര്‍ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, സ്വിമ്മിംഗ്, ബെസ്റ്റ് ഫിസിക്, ടേബിള്‍ ടെന്നീസ്, ഗുസ്തി തുടങ്ങിയവയില്‍ പങ്കെടുക്കേണ്ടവര്‍ ഇന്ന്(12 ) രാവിലെ 10 മണിക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ചെസ് മത്സരങ്ങള്‍ 13ന് ഉച്ചയ്ക്ക് 1 മണിക്ക് നീലിമ കോളേജ് ഹാളിലും ക്രിക്കറ്റ് ടീം സെലക്ഷന്‍ 16ന് രാവിലെ 9.30 മുതല്‍ എസ്.ഡി. കോളേജ് ഗ്രൗണ്ടിലും നടത്തും. ഫോണ്‍: 0477 2253090

date