Skip to main content

കേപ്പിൽ ബി.ടെക് പ്രവേശനം

           കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറന്മുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കം വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻജീനിനയറിങ് സീറ്റുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 13, 14, 15 തീയതികളിൽ അതതു കോളജുകളിൽ നടക്കും.

           എൻട്രൻസ് യോഗ്യത നേടാത്തവർക്ക് പ്ലസ്ടുവിന് 45 ശതമാനം മാർക്ക് ഉണ്ടായാൽ മതിഅസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരായി പ്രവേശനം നേടാം.

പി.എൻ.എക്‌സ്4262/2023

date