Skip to main content

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷത്തേക്കു നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 14 ന് കോളേജ് ഓഫീസില്‍ നടത്തും. പോളിടെക്‌നിക് കോളേജ് പ്രവേശനറാങ്ക് ലിസ്റ്റില്‍ പേരുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, ഇതുവരെ പോളിടെക്‌നിക് കോളേജ് പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. പ്രവേശനത്തിനായി വരുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ട്സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകര്‍ത്താവിനോടൊപ്പം എത്തണം. പെണ്‍കുട്ടികള്‍ക്ക് താമസത്തിന് സര്‍ക്കാര്‍ വക ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.polyadmission.org , ഫോണ്‍ :04868 234082, 9747963544, 9497282788, 9496767138.

date