Skip to main content

ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു

 

ജില്ലയിലെ ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ അധ്യക്ഷത വഹിച്ചു. നിലവിൽ ജില്ലയിലെ ആധാർ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും  വിലയിരുത്തി

യു.ഐ.ഡി.എ.ഐ പ്രൊജക്ട് മാനേജർ ശിവൻ ആധാർ അപ്ഡേഷൻ സംബന്ധിച്ച് വിഷയാവതരണം നടത്തി.
കുട്ടികളുടെ അഞ്ചു വയസ്സിലെയും15 വയസ്സിലെയും ബയോമെട്രിക് അപ്ഡേഷനും ആധാർ - മൊബൈൽ നമ്പർ ലിങ്കിങ്ങും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ  തീരുമാനമായി. ജില്ലയിൽ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ 200 ലധികം ക്യാമ്പുകൾ വഴി ആധാർ റജിസ്ട്രേഷനിൽ വർധനവുണ്ടായതായി യോഗം വിലയിരുത്തി. നിർബന്ധിത ആധാർ അപ്ഡേഷൻ 2023 ഡിസംബർ 14 വരെ അക്ഷയ ഉൾപ്പെടെയുള്ള എൻറോൾമെന്റ് ഏജൻസികൾ വഴി സൗജന്യമായിരിക്കും. 

വനിതാ ശിശുക്ഷേമ ഓഫീസർ സബീന ബീഗം, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സൂപ്രണ്ട് രേഖ കെ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ റെജിൽ വാസുദേവൻ, അഡീഷണൽ ഡി എം ഒ  ഡോ.എ.പി ദിനേഷ് കുമാർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ അയ്യപ്പൻ ബി.സി, കെ.എസ് ഐ ടി എം ആൻഡ് അക്ഷയ ഡി പി എം അജിത എൻ.എസ് എന്നിവർ പങ്കെടുത്തു.

date