Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മൂന്ന് വര്‍ഷ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും, പ്ലസ്ടു സയന്‍സ്, വി എച്ച് എസ് ഇ, ഐ റ്റി ഐ, കെ ജി സി ഇ പാസ്സായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേയ്ക്കും പ്രവേശനം നേടാം. രക്ഷകര്‍ത്താവുമായി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ എത്തണം.  

എസ് സി, എസ് റ്റി, ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യവും, ഹോസ്റ്റല്‍ ഫീസും ലഭിക്കും. മറ്റ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. ഫോണ്‍ : 9947130573, 9447847816, 9446073146, 9947889441.

date