Skip to main content

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പന 25 മുതല്‍

വനം വകുപ്പ് തിരുവനന്തപുരം തടി വില്‍പന ഡിവിഷന്റെ തെന്‍മല തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പന സെപ്റ്റംബര്‍ 25 മുതല്‍. അംഗീകൃത വീട് നിര്‍മാണപ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായി സെപ്റ്റംബര്‍ 25 മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ തെ•ല സര്‍ക്കാര്‍ തടി ഡിപ്പോയില്‍ നിന്ന് അഞ്ച് ക്യൂ.മീറ്റര്‍ വരെ വാങ്ങാം.

(പി.ആര്‍.കെ നമ്പര്‍ 2846/2023)

 

date