Skip to main content

എംപ്ലോയബിലിറ്റി സെന്റർ; ഇന്റർവ്യൂ നാളെ

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നാളെ (സെപ്റ്റംബർ 13) 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടക്കും. ബി.കോം, എം.കോം, ബി.ബി.എ, പി.ജി, ഡിഗ്രി, പ്ലസ് ടു തുടങ്ങി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282.

 

date