Skip to main content

പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ മന്ത്രി പ്രകാശനം ചെയ്തു

           വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി. ഡിപ്പാർട്ട്മെന്റ് പരീക്ഷകളും അലോട്ട്മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ യൂസർ മാന്വലിന്റെ പ്രകാശനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.   ആർ ബിന്ദു നിർവ്വഹിച്ചു.

           നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ കെ വിജയൻ, ജോയിന്റ് കമ്മിഷണർ (കമ്പ്യൂട്ടർ) പ്രൊഫ. ബേബി സൈലജോയിന്റ് കമ്മിഷണർ (അക്കാഡമിക്) ഡോ. ഷാബു എസ് ജെ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്4280/2023

date