Skip to main content

നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി

മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊഴുതന ഗ്രാമ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 160 കിലോ നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മാലിന്യം ശാസ്ത്രീയമായ രീതിയില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് അംഗങ്ങളായ ജോസ് തോമസ്, കെ. അനൂപ് കെ, പി. ബഷീര്‍, ശാലുരാജ്, മുഹജിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date