Skip to main content

സ്വകാര്യ ഭൂമിയിലെ വനവത്ക്കരണം ധനസഹായത്തിന് അപേക്ഷിക്കാം

കോട്ടയം: ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2023 - 24 വർഷത്തിൽ കോട്ടയം ജില്ലയിൽ സ്വകാര്യ ഭൂമിയിലെ വനവത്ക്കരണത്തിന് ധനസഹായം ലഭിക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തിൽ താഴെ പ്രായമുള്ള 50 എണ്ണത്തിലധികം തേക്ക്, ചന്ദനം, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, തേമ്പാവ് എന്നീ മരങ്ങൾ സംരക്ഷിക്കുന്നവർക്കാണ് അർഹതയുള്ളത്. അപേക്ഷകൾ സെപ്റ്റംബർ 30 നകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.forest.kerala.gov.in ഫോൺ:0481231041
 

date