Skip to main content
ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വടക്കഞ്ചേരിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് വിതരണം ചെയ്യുന്നു

ജനകീയ മത്സ്യകൃഷി: വടക്കഞ്ചേരിയില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു മത്സ്യകൃഷി 23 പൊതുകുളങ്ങളില്‍

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തില്‍ പൊതുകുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞ് വിതരണം നടന്നു. ഗ്രാമപഞ്ചായത്തിലെ 23 പൊതു കുളങ്ങളിലേക്കായി 73,950 കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. ആകെ 9.86 ഹെക്ടറിലാണ് പഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. മത്സ്യക്കുഞ്ഞ് വിതരണം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജെ ഹുസൈനാര്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രുഗ്മിണി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രശ്മി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം സേതു, സുമിത ജയന്‍, ഫൗസിയ, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ കെ. കൃഷ്ണദാസ്, പ്രമോര്‍ട്ടര്‍മാരായ നിധിന്‍മോന്‍, ശ്രുതി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date