Skip to main content

ജി.ഐ.എസ്. എക്‌സ്പർട്ട് നിയമനം

 

കോട്ടയം : ജില്ലയിൽ നടപ്പാക്കുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.ഐ.എസ് മാപ്പിംഗ്, വാട്ടർ കൺസർവേഷൻ പ്ലാൻ എന്നിവ തയാറാക്കുന്നതിന് ജി.ഐ.എസ് എക്‌സ്‌പേർട്ടിനെ നിയമിക്കുന്നു. ജില്ലാ കളക്ടറുടെ കീഴിലാണ് നിയമനം. എർത്ത് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ജി.ഐ.എസിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ഡിപ്ലോമ, ജി.ഐ.എസ് മാപ്പിങ്ങിനുള്ള മുൻപരിചയം അഭികാമ്യം. പരമാവധി 60 ദിവസത്തേക്കാണ് നിയമനം.
വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20ന് രാവിലെ 11ന് ഭൂജലവകുപ്പിന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അന്നേ ദിവസം ഓഫീസിൽ   ഹാജരാകണം.

 

date