Skip to main content

പ്രധാനമന്ത്രി ദേശീയ അപ്രന്റിഷിപ്പ് മേള നടന്നു

ഗവ ആര്‍.ഐ സെന്റര്‍ പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റിഷിപ്പ് മേള മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.ആര്‍ റഹ്മത്തലി ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍. സന്തോഷ് കുമാര്‍ അധ്യക്ഷനായി. മേളയില്‍ 17 ഓളം സ്ഥാപനങ്ങളും 480 ഓളം ട്രെയിനികളും പങ്കെടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
 

date