Skip to main content

ജോബ് ഫെസ്റ്റ് 14 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെപ്റ്റംബര്‍ 14 ന് ജോബ് ഫെസ്റ്റ് നടത്തുന്നു. വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നടക്കുന്ന മേളയില്‍ ഇരുപതോളം ഉദ്യോഗദായകര്‍ പങ്കെടുക്കും. 13 വ്യത്യസ്ത തസ്തികകളിലായി 1600 ഓളം ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ https://forms.gle/k2kSDrbtWJhk5pPJ8 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്നേദിവസം നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 0491 2505204.

date