Skip to main content

ജോബ് ഫെയര്‍: സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് എംപ്ലോയ്മെന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതിലേക്കായി സംഘാടന പാടവമുള്ള സ്ഥാപനങ്ങള്‍ക്കോ ഏജന്‍സികള്‍ക്കോ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍, ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായി വരുന്ന ചെലവ്, സ്റ്റേറ്റ്മെന്റ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ വ്യവസായ വികസന ഓഫീസര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, നാട്ടുകല്‍ പി.ഒ, പാലക്കാട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 18 നകം നേരിട്ടോ തപാലിലോ എത്തിക്കണമെന്ന് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9495708187

date