Skip to main content

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളായ ബികോം, ബി.എസ്.സി മൈക്രോബയോളജി, ബി.എ. തമിഴ്, എം.എസ്.സി മൈക്രോബയോളജി വിഷയങ്ങളിലാണ് ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി.സി.എ.പി/പി.ജി.സി.എ.പി രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14 ന് വൈകിട്ട് മൂന്നിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ എത്തണം. ഫോണ്‍: 04923 272883, 9249570187

date