Skip to main content
തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന ജില്ലാതല ഏകദിന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

ഏകദിന ശിൽപശാല നടത്തി

 

കോട്ടയം: കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷികമേഖലയിൽ എന്ന വിഷയത്തിൽ ജില്ലാതല ഏകദിന ശിൽപശാല നടത്തി. തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ആവശ്യമായ ന്ത്രങ്ങൾ മെനയുന്നതിനും, ഇടപെടുന്നതിനും വ്യത്യസ്ത വകുപ്പുകളും ജനപ്രതിനിധികളും കർഷകരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ശാസ്ത്രീയമായ അതിജീവന സാദ്ധ്യതകൾ  മുഴുവനായി പ്രയോജനപ്പെടുത്തണം.  ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി ഇടപെടുകയും മുൻകൈ എടുക്കുകയും വേണം.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിലുള്ള കൃഷിരീതികളും വിത്തുകളും ഉപയോഗപ്പെടുത്തണമെന്നും കെ.വി ബിന്ദു പറഞ്ഞു.
ഇ.എം.സി ഊർജ കാര്യക്ഷമത വിഭാഗം മേധാവി ജോൺസൺ ഡാനിയൽ , അസർ(അസോസിയേഷൻ ഫോർ സയന്റിഫിക് ആൻഡ് അക്കാദമിക് റിസർച്ച് ) ഡയറക്ടർ പ്രിയ പിള്ള, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പ്രീത പോൾ, കാർഷിക പരിസ്ഥിതി വിദഗ്ധ ഉഷ ശൂലപാണി എന്നിവർ ങ്കെടുത്തു.

 

date