Skip to main content

ആരോഗ്യജാഗ്രത അവലോകന യോഗം ചേർന്നു

 

സമീപ പഞ്ചായത്തിൽ പനി മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യം വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നാദാപുരം അതിഥി മന്ദിരത്തിൽ ഇ.കെ. വിജയൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ തൂണേരി ബ്ലോക്ക് തല അവലോകന യോഗം ചേർന്നു.

പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ  മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മാറി നിൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അനാവശ്യമായ ആശുപത്രി, മരണ വീട്  സന്ദർശനങ്ങൾ പൂർണ്ണമായി ഒഴിവാക്കണം. ആവശ്യമെങ്കിൽ
പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗങ്ങൾ വിളിച്ചു ചേർക്കാനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ  വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ് , നസീമ കൊട്ടാരത്തിൽ  പി. ഷാഹിന, എൻ.പി. പത്മിനി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date