Skip to main content

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ജീവരക്ഷ പരിപാടി സംഘടിപ്പിച്ചു

 

കോട്ടയം:  ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ  പ്രതിരോധ പരിപാടിയായ ജീവരക്ഷ സംഘടിപ്പിച്ചു.    കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ  ആൻസി സഖറിയ   അധ്യക്ഷത വഹിച്ചു.  ജില്ല മാനസികാരോഗ്യ പരിപാടിയുടെ പ്രോജക്ട് ഓഫീസർ   സനു തോമസ് ക്ലാസ് നയിച്ചു. ആത്മഹത്യ പ്രവണത മനുഷ്യരിൽ നിന്ന് മാറ്റി എടുക്കുന്നതിന് വേണ്ടി കൗൺസിലിംഗ് ഉൾപ്പടെയുളള പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌മോൾ റോബർട്ട്, ഗ്രാമപഞ്ചായത്തംഗം ബീന തോമസ് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ, അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date