Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മേപ്പാടി പോളിടെക്‌നിക് കോളേജിലെ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 14 ന് മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ നടക്കും. അപേക്ഷ നല്‍കിയ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കും,  അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രാവിലെ 11  നം മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. വിവരങ്ങള്‍ക്ക്:ംംം.ുീഹ്യമറാശശൈീി.ീൃഴ . ഫോണ്‍: 04936282095.

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ഒന്നാം വര്‍ഷ റഗുലര്‍ കോഴ്‌സുകളില്‍   ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ബുധന്‍) കോളേജില്‍ വെച്ച് സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ഥികള്‍  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് സഹിതം ഉച്ചക്ക് 12ന് മുന്‍പായി കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ഴലരം്യറ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04935 257320, 04935 257321

date