Skip to main content

ബസ് സര്‍വീസ് തുടങ്ങി

മാനന്തവാടി അപ്പപ്പാറ, അരണപാറ, തോല്‍പ്പെട്ടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സര്‍വ്വീസ് തുടങ്ങി. മാനന്തവാടിയില്‍ നിന്ന് വൈകുന്നേരം 5.30ന് പുറപ്പെട്ട് കാട്ടിക്കുളം,അപ്പപ്പാറ അരണപാറ, തോല്‍പ്പെട്ടിയില്‍ എത്തുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വന്യമൃഗശല്യം നേരിടുന്ന പ്രദേശമായതിനാല്‍ വൈകുന്നേരം അനുവദിച്ച പുതിയ സര്‍വ്വീസ് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശ്വാസമായി മാറും.

date