Skip to main content

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ പഴയ തുണികള്‍ ശേഖരിച്ചു തുടങ്ങി

ആലപ്പുഴ: ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി നടത്തുന്ന 'ഓണക്കോടി വാങ്ങിയില്ലേ പഴയതുണികള്‍ ഇനി പടിക്കു പുറത്ത്' കാമ്പയിന്റെ ഭാഗമായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേന വീടുകളില്‍ നിന്നും പഴയ തുണികള്‍ ശേഖരിച്ചു തുടങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു തന്റെ വീട്ടിലെ പഴയ തുണികള്‍ ഹരിത കര്‍മ സേനക്ക് കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 18 വാര്‍ഡിനെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് ഹരിതകര്‍മ സേന പഴയ തുണികള്‍ ശേഖരിക്കുന്നത്. വിവിധ ക്ലസ്റ്ററുകളില്‍ എന്‍. പ്രീത, പി. രത്നമ്മ, ഐ.ആര്‍.ടി.സി. കോഡിനേറ്റര്‍ രമ്യ, ലാലമ്മ ബെന്നി, ലിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date