Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 15-ന് രാവിലെ 10-ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. 

കാഷ്യര്‍ (യോഗ്യത- ബിരുദം), സെയില്‍സ് മാന്‍ /സെയില്‍സ് വുമണ്‍ (പ്ലസ്ടു/ബിരുദം/ഡിപ്ലോമ), സര്‍വീസ് ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും), അക്കൗണ്ടന്റ് (ബികോം/എംകോം, ടാലി, രണ്ട്  ത്തെ പ്രവൃത്തി പരിചയം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഐ.റ്റി. ഓഫീസര്‍ (ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍/ഐ.ടി.യില്‍ ബിരുദം),  ഓഫീസര്‍ ഫാര്‍മ (ബി.ഫാം./ഡി ഫാം) ക്യൂ.എ. (ബി.എസ് സി /എം.എസ് സി കെമിസ്ട്രി) എന്നിവയാണ് തസ്തികകള്‍. കാഷ്യര്‍, സെയില്‍സ്മാന്‍/സെയില്‍സ്വുമണ്‍ തസ്തികയിലേക്ക് 28 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 0477 -2230626, 8304057735

date