Skip to main content

 പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

        കൈമനം വനിതാ പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 15ന് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സെപ്റ്റംബർ 15നു രാവിലെ ഒമ്പത് മുതൽ 11 വരെ പോളിടെക്നിക് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. നിലവിൽ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥിനികൾ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനായി അന്നേ ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണം.

        വിശദവിവരങ്ങൾ www.polyadmisssion.org എന്ന വെബ്സൈറ്റിൽ ലഭിക്കും. നിലവിൽ ഏതെങ്കിലും പോളിടെക്നിക് കോളേജിൽ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരണം. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ ടി സി ഉൾപ്പെടെ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), പിറ്റിഎ ഫണ്ട് (ക്യാഷ്) എന്നിവ അഡ്മിഷൻ സമയത്ത് നൽകണം.

പി.എൻ.എക്‌സ്4291/2023

date