Skip to main content

കരുവാറ്റ പഞ്ചായത്തില്‍ തുണി ശേഖരണത്തിന് തുടക്കം

ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പഴയ തുണി ശേഖരണത്തിന് കരുവാറ്റ പഞ്ചായത്തില്‍ തുടക്കമായി. ശേഖരണത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു പഞ്ചായത്തംഗം കെ.ആര്‍. പുഷ്പയില്‍ നിന്നും പഴയ തുണികള്‍ സ്വീകരിച്ച് നിര്‍വഹിച്ചു.

ഹരിതകര്‍മ സേനയാണ് വീടുകളില്‍ നിന്നും പഴയ തുണികള്‍ ശേഖരിക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം ജോണ്‍ തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പൊന്നമ്മ, അംഗങ്ങളായ മോഹന്‍കുമാര്‍, ഷീബ ഓമനക്കുട്ടന്‍, വി.കെ. നാഥന്‍, കെ.ആര്‍. പുഷ്പ, എം.ആര്‍. രാജി, ശ്രുതി, രഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.

date