Skip to main content

85-90 % പേർക്കും സ്വാഭാവിക പ്രതിരോധശേഷി

മൈക്കോ ബാക്റ്റീരിയം ലെപ്രേ എന്ന രോഗാണുവാണ് കുഷ്ഠ രോഗം ഉണ്ടാക്കുന്നത്. പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ലക്ഷക്കണക്കിന് രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഈ രോഗാണുക്കൾ ശ്വസിക്കുന്ന ആൾക്ക് രോഗം വരാം.
എന്നാൽ 85-90 ശതമാനം ആളുകൾക്കും കുഷ്ടരോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗ സാധ്യത കുറവാണ് പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ രോഗം പ്രത്യക്ഷപ്പെടും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം ശരാശരി മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കും ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ. പ്രധാനമായും ത്വക്കിനെയും നാഡികളെയുമാണ് രോഗം ബാധിക്കുന്നത്.c

date