Skip to main content

ലോക സാക്ഷരതാ ദിനാചരണം

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി താനാളൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുല്യതാ പഠിതാക്കളുടെ സംഗമം, പഠിതാക്കളെ ആദരിക്കൽ, മോട്ടിവേഷൻ ക്ലാസ് , വിവിധ കലാപരിപാടികൾ എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി. സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി.വി. മണികണ്ഠൻ, മോട്ടിവേഷൻ ട്രെയിനർ കെ.ജംഷീർ, സ്ഥിരം സമിതി അധ്യക്ഷ കെ.അമീറ, ചാത്തേരി സുലൈമാൻ, പി. ജ്യോതി, ഒ.കെ. പ്രേംരാജ്, എ.വി. ജലജ, മുജീബ് താനാളൂർ, സി.ഡി.എസ് പ്രസിഡൻറ് എം. സൗമിനി, പഠിതാക്കളായ ഉഷ തിരുനിലത്ത്, നീലിയമ്മ തുടങ്ങിയവർ സംസാരിച്ചു.

date