Skip to main content

അന്താരാഷ്ട്ര ശുദ്ധവായു ദിനാചരണം ജില്ലാതല ഉദ്ഘാടനം

അന്താരാഷ്ട്ര ശുദ്ധവായു ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നഗരസഭ ചെയർമാൻ പി. ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു അധ്യക്ഷത വഹിച്ചു. എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. അബ്ദുൽ നിസാർ ദിനാചരണ സന്ദേശം നൽകി. പെരിന്തൽമണ്ണ നഗരസഭ വാർഡ് കൗൺസിലർ കൃഷ്ണപ്രിയ, ആശുപത്രി ആര്‍.എം.ഒ ഡോ. ടി.കെ അബ്ദുൽ റസാഖ് , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, ഹെൽത്ത് സൂപ്പർവൈസർ കെ.കെ ദിനേശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പി.ആർ.ഒമാരായ നിധീഷ്, ശന്തിനി എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ. ടി. അനീഷ്, മലപ്പുറം മലിനീകരണ നിയന്ത്രണ ബോർഡ്  അസിസ്റ്റൻ്റ് എഞ്ചിനീയർ ഇ.പി ഷിബിൻ, മലപ്പുറം അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഡോ. ഫൈസൽ റഹിമാൻ പാഴേരി എന്നിവർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

date