Skip to main content

കൊണ്ടോട്ടി നഗരസഭ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ മന്ത്രി എം.ബി രാജേഷ് നാളെ നാടിന് സമർപ്പിക്കും

കൊണ്ടോട്ടി നഗരസഭക്ക് കീഴിൽ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച മൂന്ന് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ നാളെ (സെപ്റ്റംബർ എട്ട് ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് വൈദ്യർ സ്മാരക അക്കാദമി ഹാളിലാണ് പരിപാടി. തുറക്കൽ, നീറാട് കൂനയിൽ, മേലേപറമ്പ് എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

 

ഇനി മുതൽ ആഴ്ചയിൽ ആറു ദിവസം ഡോക്ടറുടെ സേവനം സ്ഥാപനങ്ങളിൽ ലഭ്യമാകും. ഇതിനായി ഒരു മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് , ജെ.എച്ച്.ഐ, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി അഞ്ച് ജീവനക്കാരെ വീതം ഓരോ സെന്ററുകളിലും നഗരസഭ നിയമിച്ചിട്ടുണ്ട്.

 

തുറക്കൽ, കൂനയിൽ , മേലേപ്പറമ്പ് എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവർത്തനം തുടങ്ങുന്ന വെൽനസ് സെൻററുകൾക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

date