Skip to main content

സീറ്റ് ഒഴിവ്

കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഉറുദു വിഷയത്തിൽ എസ്.സി/ എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. എം.എ ഇംഗ്ലീഷ് വിഷയത്തിൽ സ്‌പോർട്‌സ് ക്വാട്ട -ഒന്ന്, എസ്.ടി -ഒന്ന്, എം.എസ്.സി മാത്‌സ് വിഷയത്തിൽ ഇ.ഡബ്ല്യു.എസ് -എട്ട്, എസ്.സി -മൂന്ന്, എസ്.ടി -ഒന്ന്, സ്‌പോർട്‌സ് ക്വാട്ട -ഒന്ന് എന്നീ സീറ്റുകളും ഒഴിവുണ്ട്. താത്പ്യമുള്ളവർ സെപ്റ്റംബർ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജാരാവണം.

date