Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡി.സി.എഫ്.എ കോഴ്സുകളിലേക്ക് ഓൺലൈനായി (www.lbscentre.kerala.gov.in/) അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്സിനും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡി.സി.എ.എഫ് കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ(എസ്) കോഴ്സിനും പ്ലസ്ടു (കോമേഴ്സ്) യോഗ്യതയുള്ളവർക്ക് ഡി.സി.എഫ്.എ കോഴ്സിനും ചേരാവുന്നതാണ്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിദ്യാർഥികൾക്ക് കോഴ്സ് സൗജന്യമാണ്. ഫോൺ: 0483 2764674.

date