Skip to main content

ജില്ലാ സിവിൽ സർവ്വീസസ് കായികമേളക്ക് തുടക്കം

മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായിക മേളക്ക് തുടക്കമായി. മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ. എം മെഹറലി, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഹൃഷികേഷ് കുമാർ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സി. സുരേഷ് സ്വാഗതവും സെക്രട്ടറി വി.ആർ. അർജുൻ നന്ദിയും പറഞ്ഞു.

date