Skip to main content

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ  അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ആകെ 2 ഒഴിവ്. പ്രതിമാസ വേതനം 18390 രൂപ. ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ  10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും. യോഗ്യതഎട്ടാംക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.

പി.എൻ.എക്‌സ്4311/2023

date