Skip to main content

ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം: ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

ഇടത്തരം വരുമാന വിഭാഗത്തിൽപെട്ട  സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിഷ്‌കരിച്ച ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 15 ന് റവന്യൂ ഭവന നിർമ്മാണ മന്ത്രി  കെ. രാജൻ നിർവഹിക്കും. സ്വന്തമായി ഭൂമിയുള്ള വാസയോഗ്യമായ ഭവനം ഇല്ലാത്ത സർക്കാർ ജീവനക്കാർക്കും സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായുള്ള ഭവന വായ്പാ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

രാവിലെ 10ന് തൈയ്ക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി  ആൻറണി രാജു അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻഡോ. ശശി തരൂർ എം.പി എന്നിവർ മുഖ്യാതിഥികളാകും.  ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി സുനീർഹൗസിംഗ് കമ്മീഷണർ ആൻഡ് സെക്രട്ടറി ബി അബ്ദുൾ നാസർജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരും സംബന്ധിക്കും.

പി.എൻ.എക്‌സ്4312/2023

date