Skip to main content

അറിയിപ്പുകൾ

 

വാക്ക് ഇൻ ഇന്റർവ്യൂ 

അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103

 

ഓവർസീയർ ഗ്രേഡ് 3 നിയമനം  

അഴിയൂർ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി എ‍ഞ്ചിനീയറിംഗ് വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് 3 തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് ഉച്ചക്ക് 2 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21ന് ഉച്ചക്ക് 2 മണിക്ക് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496-2500101,  9496048103

 

സിറ്റിംഗ് മാറ്റി 

സംസ്ഥാന വിവരാവകാശ കമ്മീഷൻ സെപ്റ്റംബർ 19ന് കോഴിക്കോട് കലക്ടറേറ്റിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിയതായി കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

date