Skip to main content

അദാലത്ത്

ഫിഷറീസ് ഇ ഗ്രാന്റുമായി ബന്ധപ്പെട്ട അദാലത്ത് സെപ്തംബര്‍ 18 മുതല്‍ 21 വരെ തിരുവനന്തപുരം സോണല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും ലഭിക്കാത്തവരും ഇത് വരെ ക്ലെയിം അയയ്ക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും അപേക്ഷകളുടെ ഹാര്‍ഡ് കോപ്പി ജില്ലാ ഓഫീസില്‍ എത്തിക്കാത്ത സ്ഥാപനങ്ങളും രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date