Skip to main content

അറിയിപ്പുകൾ

ഇന്റർവ്യൂ മാറ്റി

ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ സെപ്റ്റംബർ 16 ന് നടത്തുവാനിരുന്ന ക്ലീനിംഗ് തസ്തികയിലേയ്ക്കുള്ള ഇന്റർവ്യൂ നിപ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

 

സൗജന്യ വർക്‌ഷോപ്   

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ ക്ലാസ്  സെപ്റ്റംബർ 16 ന് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്നു. സൗജന്യ വർക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9072592412, 9072592416 

 

സെക്യൂരിറ്റി തസ്തികയിൽ നിയമനം

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 35 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 12,000 രൂപ ഹോണറേറിയം ലഭിക്കും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രവർത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം  അപേക്ഷകൾ സെപ്റ്റംബർ 21ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ - 0495-2371343.

 

മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ബീച്ചിലെ ഗവ. സ്‌കൂൾ ഓഫ് നഴ്സിംഗിൽ 2023-24 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് ലിസ്റ്റും, വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഓഫീസ് സമയങ്ങളിൽ സ്കൂളിൽ നിന്നും ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ച്  മണിക്കകം പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ രേഖാമൂലം അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2365977

date