Skip to main content

അറിയിപ്പുകൾ

സെലക്ഷൻ ട്രയൽസ്

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സിവിൽ സർവ്വീസ് മത്സരങ്ങളോടനുബന്ധിച്ച് കബഡി, ഖോ-ഖോ, സ്ലിംങ്, യോഗ എന്നീ കായിക ഇനങ്ങളിൽ സംസ്ഥാനതല സെലക്ഷൻ ട്രയൽസ് നടത്തുന്നു. സെപ്റ്റംബർ 19 ന് ഖോ-ഖോ, കബഡി എന്നീ കായിക ഇനങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും സെപ്റ്റംബർ 20ന് റെസ്ലിങ് , യോഗ എന്നീ ഇനങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും നടക്കും. താല്പര്യമുള്ള പുരുഷ / വനിതാ കായികതാരങ്ങൾ സെപ്റ്റംബർ 19 നു രാവിലെ 8 മണിക്ക് മുമ്പായി വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2330167 

 

സ്പോട്ട്  അഡ്മിഷൻ
 
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട്  അഡ്മിഷൻ സെപ്റ്റംബർ19 ന്  നടക്കും. 34,500 രൂപയാണ് കോഴ്‌സ് ഫീസ്.  പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി : 30 വയസ്സ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പ്ലസ് ടുവാണ്‌ അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾക്ക് 150 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0484-2422275, 9447607073. www.keralamediaacademy.org 

 

പി എസ് സി അറിയിപ്പ് 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ. 383/2020) തസ്തികയ്ക്ക് 24.07.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ ഒന്നാംഘട്ടം 19.09.2023 ( രാവിലെ 9.30 , ഉച്ചക്ക് 12 മണി), 20.09.2023  ( രാവിലെ 9.30 , ഉച്ചക്ക് 12 മണി), 21.09.2023  ( രാവിലെ 9.30 , ഉച്ചക്ക് 12 മണി), 28.09.2023 ( രാവിലെ 9.30 , ഉച്ചക്ക് 12 മണി), 29.09.2023  ( രാവിലെ 9.30 , ഉച്ചക്ക് 12 മണി) തിയ്യതികളിൽ എറണാകുളം മേഖല ഓഫീസിലും  28.09.2023 (രാവിലെ 9.30, ഉച്ചക്ക് 12 മണി), 29.09.2023  (രാവിലെ 9.30 , ഉച്ചക്ക് 12 മണി) തിയ്യതികളിൽ എറണാകുളം, കാസർഗോഡ് ജില്ലാ ഓഫീസുകളിലും നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  ഫോൺ : 0495 2371971

date