Skip to main content

ടൈലർ സർട്ടിഫിക്കറ്റ് കോഴ്സ്

ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ കേന്ദ്രസർക്കാർ സ്‌കിൽ മിനിസ്ട്രിയുടെ കീഴിൽ ആറ് മാസത്തെ സെൽഫ് എംപ്ലോയിഡ് ടൈലർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായതും ഡിഗ്രി കഴിയാത്തതുമായ സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ സെപറ്റംബർ 18, 19 തീയതികളിൽ ആധാർ കാർഡ്, ഫോട്ടോ എന്നിവ സഹിതം വിദ്യാലയ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2962965.

date