Skip to main content
തോട്ടട ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കുന്നു.

കെട്ടിട ശിലാസ്ഥാപനം നടത്തി

തോട്ടട ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍  രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ കെട്ടിട ശിലാസ്ഥാപനം നടത്തി.  ഒരു കോടി രൂപയുടെ കെട്ടിടമാണ് നിര്‍മിക്കുക.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അസി ഡയരക്ടര്‍ ഇ ആര്‍ ഉദയകുമാരി, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷാജി തയ്യില്‍, സൂപ്രണ്ട് എം ദിലീപ് ,മുന്‍ കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ വിനി, കെ വി ബാബു, സി ലക്ഷ്മണന്‍, ടി അബ്ദുള്‍ ഖാദര്‍, ദിനകരന്‍ തോട്ടട, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ കെ വി ബാബു, കെ മുഹമ്മദ് കുഞ്ഞി, എം എന്‍ വികാസ് പ്രിന്‍സിപ്പല്‍ പി പി ബാബു, ടി കെ ഷൈന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു

date