Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ നാല് മുതൽ 11 വരെ കളമശ്ശേരിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ www.kied.info എന്ന വൈബ്സൈറ്റിൽ അപേക്ഷ നൽകണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും ഉൾപ്പടെ 4130 രൂപയാണ് ഫീസ്. ഫോൺ: 0484 2532890, 2550322, 9605542061.
 

date